NEERDINTE PUSTHAKANGAL
Description
ചില്ല് സത്രം എന്ന് പേരിട്ട പുസ്‌തകശേഖര ത്തിൽ കഴിയുന്ന പുസ്‌തകങ്ങൾ തങ്ങളുടെ ഉടമയുടെ മരണശേഷം സമ്പന്നമായ ഭൂതകാല ഓർമകളുടെ ശോഷിച്ച അവശേഷിപ്പ് മാത്രമാ കുകയാണ്. ചില്ലലമാരിയിലെ പുസ്‌കങ്ങ ളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തി ലൂടെ നോവൽ പുരോഗമിക്കുന്നു. ദാവീദ്, മല്ലി നാഥൻ, ലോല,ബഷീറിൻ്റെ സുറുമയിട്ട സുഹ്റ, ഉറൂബിന്റെ സുന്ദരന്മാരും സുന്ദരികളുമെല്ലാം കഥാപാത്രങ്ങളായിറങ്ങി വരികയും ആസന്ന മായ തങ്ങളുടെ മരണം ഓർത്ത് വേദനിക്കു കയും ചെയ്യുന്നു. ചെല്ലമണി എന്ന പെൺകുട്ടി ഇവരുടെ മോചനത്തിനു നിദാനമാകുന്നതി ലൂടെ അക്ഷരങ്ങളുടെ അനശ്വരത എഴുത്തു കാരി ഭംഗിയായി പറഞ്ഞുവെക്കുന്നു. എഴു ത്തിന്റെ പുതിയൊരു കാലിഡോസ്‌കോപ്പാണ് 'കാവൽക്കാരി' എന്ന ആദ്യ നോവലിലൂടെ മല യാളത്തിൽ ശ്രദ്ധ നേടിയ ആനിയുടെ രണ്ടാമത്തെ ഈ നോവൽ.