NANDITHAYUDE KAVITHAKAL
Description
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എൻ്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്ഛയിൽനിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞുനടക്കാനായില്ല. അവിടെ 'അരുതേ' എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല. സുഗതകുമാരി