MALAYALATHINTE PERUNTHACHAN
Description
ഏഷ്യൻ ഭാഷകളിൽ സ്ത്രീ-പുരുഷ സുഹൃത്തുക്കൾ ചേർന്ന് ഏറ്റവും കൂടുതൽ പുസ്‌തകം തയ്യാറാക്കിയതിൻ്റെ പേരിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറത്തിലും ഇടംനേടിയ എഴുത്തുകാരുടെ മുപ്പത്തിയൊന്നാമത്തെ പുസ്‌തകം. 'ഗുരുവിനെ ദൈവമായി കാണാമെന്ന് ജീവിതം കൊണ്ടു തെളിയിച്ച അപൂർവ്വം ചിലരിൽ ഒരാളുടെ വഴി ഇതാ. ഗുരുവിൻ്റെ ദേഹവിയോഗം വരെ മാത്രമല്ല, പിന്നീട് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു കേന്ദ്രം സ്ഥാപിച്ചുവളർത്താൻ നടത്തുന്ന വിജയകരമായ ഭഗീരഥപ്രയത്നത്തി ലൂടെയും!! ഈ അർത്ഥത്തിൽ കൃഷ്‌ണപിള്ള സാർ കേരളത്തിലെ സമ കാലീകരായ ഗുരുവരന്മാരെ അപേക്ഷിച്ച്, കൂടുതൽ ഭാഗ്യവാനായി. ഇ ത്രയും ആത്മബന്ധമുള്ള ശിഷ്യർ സാധാരണമല്ലല്ലോ' ഈ ഗ്രന്ഥത്തിന് കാമ്പുണ്ട്. കൈപ്പുണ്യമുണ്ട്. മുഷിയില്ല, ഒട്ടും. മാത്രവുമല്ല, സാഹിത്യ സമൃദ്ധവുമാണ്. അവതാരികയിൽ സി. രാധാകൃഷ്ണൻ. ഡോ. എഴുമറ്റൂർ രാജരാജവർമ്മയുടെ കർമ്മനിഷ്‌ഠമായ ജീവിതത്തിലു ടെയും, മലയാളഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നല്കിയ സംഭാവനകളിലൂടെയും കടന്നുപോകുന്ന അതിമനോഹരമായ ജീവിത