ABHINAYAKALAYILE ITHIHASAM
Description
പാശ്ചാത്യ ലോകത്തിൽ അഭിനയകലയുടെ മകുടങ്ങളായി സ്‌ഥാനംനേടിയ പോൾ മുനി, ചാൾട്ടൻ ഹെസ്‌റ്റൻ, യൂൾ ബ്രണ്ണർ, മെർലോൺ ബ്രാൻഡോ തുടങ്ങിയവരൊക്കെയും മോഹൻലാൽ എന്ന സമുന്നതനായ ഒരേ നടനിൽ സമ്മേളിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല. അനേകമാന സംയുക്‌തമായ അഭിനയസിദ്ധിയുടെ പ്രതീകമാണ് അദ്ദേഹം.' മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ നടനവൈഭവത്തിന്റെ ആഴം അനുഭവിപ്പിക്കുന്ന അപൂർവ രചന. ഓരോ കഥാപാത്രത്തിന്റെയും വൈകാരികാനുഭവങ്ങളെ സൂക്ഷ്‌മമായി വിശകലനം ചെയ്തത്. ഒരു നടനെക്കുറിച്ച് മുതിർന്ന സാഹിത്യനിരൂപകൻ എഴുതുന്ന മലയാളത്തിലെ ഏക കൃതി.