MAKUDATHIL ORU VARI BAKKI
Description
ദേശീയപുരസ്‌കാരം നേടിയ പെരുന്തച്ചൻ എന്ന ആദ്യ ചലച്ചിത്രത്തി ലൂടെത്തന്നെ പ്രതിഭാനിരയിൽ ഇടം നേടിയ സംവിധായകന് തന്റെ സ്വപ്നചിത്രമായ മാണിക്ക്യക്കല്ല് പൂർത്തിയാക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? മലയാളസിനിമയിൽ ദീർഘകാലമായി ഉയർന്നു കേട്ട ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആത്മകഥ. മൂലധനതാത് പര്യങ്ങളും ചതിയും വിവേചനങ്ങളും നല്ല സിനിമകളെ എങ്ങനെ യാണ് കൊന്നുകളയുന്നതെന്നു മറയില്ലാതെ അജയൻ എഴുതുന്നു.