MAHISAYI
Description
ഒരു നേർത്ത നൂൽ പാലത്തിലൂടെയുള്ള സാഹസികമായ സഞ്ചാരമാണ് മനുഷ്യമനസ്സിന്റേത്. ഒരു നിമിഷം ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞുപോയാൽ അഗാധമായ ഗർത്തത്തിൽ ആവും അത് ചെന്നു പതിക്കുക. ഈ യാത്രയിൽ പലരും വീണു പോകുന്നു. ചിലർ വീഴാതെ നിൽക്കുന്നത്, മുന്നോട്ട് നടക്കുന്നത്, ചേർത്തു പിടിക്കാൻ അത്രയും സ്നേഹിക്കുന്ന ചിലരുടെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്. മഹിയുടെയും സായിയുടെയും സാഹസികമായ ജീവിതം പങ്കുവച്ചുകൊണ്ട് അത്തരം ഒരു യാത്രയുടെ കഥയാണ് സമിൽ ഷാ നമ്മോട് പറയുന്നത്. ബൈപോളാർ ഡിസിസീന് അടിമപ്പെട്ടുപോയ ഒരു ദുർബല മനസിൻ്റെ കഥ മഹിസായി നമുക്ക് പറഞ്ഞുതരുന്നു