MADHURAM PRANAYAM
Description
മധുരം പ്രണയം ഹക്കിം ചോലയിൽ മുറിവേറ്റ മനുഷ്യരുടെ മഹാഗാഥകൾ രചിക്കുന്ന ഒരു എഴുത്തുകാരിയുടെ ഏകാന്തതകളുടെയും നിശ്ശബ്ദമായ പ്രണയത്തിൻ്റെയും സഞ്ചാരപാതകൾ തേടിയുള്ള രണ്ടു വ്യത്യസ്‌ത മനുഷ്യരുടെ അന്വേഷണമാണ് മധുരം പ്രണയം. പ്രണയത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും ലോകത്ത് എഴുത്തുകാരി ഏകയാണ്. യഥാർത്ഥ ലോകവും ഭാവനാലോകവും തിരിച്ചറിയാതെ പ്രണയത്തിനു പിന്നാലെ സഞ്ചരിക്കുന്ന യോഗമായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം എഴുത്തുകാരികളുടെ പ്രതീകമാണ്. പ്രണയത്തിൻ്റെയും ജീവിതാസക്തികളുടെയും തടവിലകപ്പെട്ടുപോയ ഒരു എഴുത്തുകാരി യുടെ അറിയപ്പെടാത്ത ജീവിതം അനാവരണം ചെയ്യുന്ന നോവൽ. ആഖ്യാനതലവും പ്രമേയ പരിസരവും എഴുത്തുകാരുടെ ജീവിതത്തിലെ വന്യമായ ലോകവും ചേർന്ന് പുതിയ ഭാവുകത്വതലം സൃഷ്ടിക്കുന്ന നോവൽ