KIZHAVANUM KADALUM
Description
ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിങ്വേ തൻ്റെ തലമുറയ്ക്കും വരുംകാല മനുഷ്യവർഗത്തിനും വേണ്ടി എഴുതിവെച്ച മരണപത്രവും കൂടിയാണ്.... എം.ടി. വാസുദേവൻനായർ 'ഹെമിങ്‌വേ ഒരു മുഖവുര'യിൽ ഏകനായി കടലിൽ തോണിയിറക്കി കിഴവൻ സാൻ്റിയാഗൊ കരയി ലെത്തിച്ച ഭീമൻമത്സ്യത്തിൻ്റെ അസ്ഥികൂടം ആധുനികസാഹിത്യത്തിലെ ദീപ്തമായൊരു ഫ്രെയിമാണ്. ആർക്കും, ഒന്നിനും കീഴടക്കുവാനാകാത്ത മനുഷ്യന്റെ ശക്തിയെക്കുറിച്ചുള്ള, അവൻ്റെ അപാരമായ അതിജീവന ശേഷിയെക്കുറിച്ചുള്ള ദൂതാണ് ഈ പുസ്‌തകത്തിലെ കടലിരമ്പത്തിലുള്ളത്. വിവർത്തനം: കെ.പി. ബാലചന്ദ്രൻ