KAPPIRI MUTHAPPAN
Description
കുട്ടികളിൽ അത്യധികം അത്‌ഭുതവും ആകാംക്ഷയും ഉണർ ത്തുന്ന തികച്ചും പുതുമയുള്ള ഒരു ബാലസാഹിത്യ കൃതിയാണ് 'കാപ്പിരി മുത്തപ്പൻ'. നവാഗത എഴുത്തുകാരികളിൽ ശ്രദ്ധേയ യായ ദിപി ഡിജുവിൻ്റെ ഈ ബാലനോവൽ ശ്വാസമടക്കി പിടിച്ചേ ആർക്കും വായിക്കാനാവൂ. അവധിക്കാലം ആഘോഷിക്കാൻ ദുബായിൽ നിന്ന് ഫോർട്ട് കൊച്ചി യിലെത്തുന്ന ഇക്രുവും അവൻ്റെ ചേച്ചി ഇച്ചിയും നാട്ടിലുള്ള അവ രുടെ കസിൻസിനൊപ്പം കാപ്പിരിത്തറയുടെയും കാപ്പിരി മുത്ത പ്പൻറെയും രഹസ്യങ്ങൾ തേടിയിറങ്ങുന്ന ഉദ്വേഗജനകമായ കഥയാ ണ് ഈ നോവലിന്റെ ഇതിവൃത്തം. കൊച്ചിയുടെ പൈത്യകത്തിൻ്റെ ആഴങ്ങളിൽ മറഞ്ഞു നിൽക്കുന്ന കാപ്പിരി മുത്തപ്പനെക്കുറിച്ചുള്ള ഈ നോവൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന ഒരമൂല്യനിധി തന്നെയാണ്. - സിപ്പി പള്ളിപ്പുറം