JAYOPAKHYANAM
Description
സത്യം നിശ്ശബ്ദതയുടെ നിഴലിൽ വിറങ്ങ ലിച്ചുനിന്ന ഒരു നിമിഷം. ജയം എന്നു പേരുള്ള മഹാഭാരതേതിഹാസം മാറ്റി എഴുതേണ്ടിവരിക-വൈശമ്പായനനത് വിശ്വസിക്കാൻ കഴിഞ്ഞില്ല. സത്യത്തെ തമസ്ക്‌കരിക്കാൻ എങ്ങനെയാണ് കഴി യുക? അപ്പോൾ ഗുരുവായ വ്യാസൻ പറഞ്ഞു: "തമസ്‌കരിക്കില്ല, പക്ഷേ, പ്രച്ഛന്ന വേഷം കെട്ടിക്കും." ഇനി ജയോപാഖ്യാനത്തിലേക്ക് കടക്കാം. ഭാഷയുടെ വ്യതിരിക്തതകൊണ്ടും ജീവിത ദർശനത്തിന്റെ ആഴക്കാഴ്‌ചകൊണ്ടും ശ്രദ്ധേയമായ കൃതി. ഭാരതചരിത്രത്തിന്റെ രചനാകാലത്തെ സ്വതന്ത്രവും വ്യത്യസ്തത വുമായ പാതയിലൂടെ അന്വേഷിച്ചുചെല്ലുക യാണിവിടെ. ചരിത്രം എങ്ങനെ ചരിത്ര മല്ലാതാകുന്നുവെന്നും ചരിത്രത്തെ സ്വേച്ഛാനുസൃതമാക്കാൻ എക്കാലവും അധികാരസ്ഥാനങ്ങൾ ശ്രമിച്ചിരുന്നുവെന്നും പുരാണകഥാപാത്രങ്ങളെ നിർദ്ധരിക്കുന്ന തിലൂടെ ഈ കൃതി ശ്രമിക്കുന്നു. അതാകട്ടെ സത്യസന്ധമായ ചരിത്രമെഴുത്തുകാരുടെ ആന്തരപ്രതിസന്ധിയായി മാറുന്നു.