IPPOL ILLATHA BHASHAYIL
Description
പ്രകൃതിയിലേക്ക് കൗതുകപൂർവ്വം തുറന്നുവച്ച കണ്ണുകളെന്ന് പറയാൻ തോന്നിക്കുന്നവയാണ് വീരാൻകുട്ടിയുടെ പല കവിതകളും പുറമേനിന്നുള്ള നോട്ടത്തിൽ മൂന്നുതരം കവിതകൾ ഈ സമാഹാരത്തിൽ കാണാം. ഭാഷയുടെയും തന്മയുടെയുമൊക്കെ പ്രശ്‌നങ്ങൾ അനുഭവിപ്പി ക്കുന്നതും നാം പരാമർശിച്ചവയുമാണൊന്ന് താരതമ്യേന ദീർഘമാണവ പലതും ഒറ്റക്കാഴ്‌ച അവതരിപ്പിക്കുന്ന ചെറുരചനകളാണു മറ്റൊന്ന്, വിവേകവും തിരിച്ചറിവും ചിലപ്പോൾ നേരിയ അദ്ഭുതവുമൊക്കെ തരുന്ന മിന്നായംപോലെ മുക്തകപ്രായമാണിവയെന്നു തോന്നുന്നു വലിപ്പംകൊണ്ട് ഇവയ്ക്കിടയിൽ നില്ക്കുന്നതാണ് മൂന്നാമത്തെ വിഭാഗം. അസംബന്ധ ദ്യോതകമോ വൈചിത്ര്യദ്യോതകമോ ആയ രചനകൾ ഇവ തികച്ചും വെവ്വേറെ നില്ക്കുന്നുവെന്നു പറയുകയല്ല. വീരാൻകുട്ടിയുടെ കവിതകളിൽ തുടരുന്നതുമാണ് കാഴ്ചകൾ കല്‌പനകളിലേക്കു നയിക്കുന്ന പാറ്റേൺ ഇവയിൽ പലതിലും ഉണ്ടെന്നു തോന്നുന്നു" അവതാരിക. എൻ. അജയകുമാർ