HOLLYWOODINTE ITHIHASANGAL
Description
ഹോളിവുഡ് ലോകസിനിമയുടെ ഇതിഹാസഭൂമിയാണ്. വിണ്ണിലേ ക്കാൾ കൂടുതൽ നക്ഷത്രങ്ങൾ പ്രകാശിച്ച സ്ഥലം. ഇവിടെനിന്നാണ് ലോകത്തിന്റെ എല്ലാ അതിരുകളും ഭേദിച്ച് സ്വപ്‌പ്നക്കാഴ്ചകൾ എത്തിയത്. മികച്ച സാങ്കേതികവിദ്യയുടെ ആർട്ട് എന്നാണ് ഹോളി വുഡിനെക്കുറിച്ച് പറയപ്പെടുന്നത്. പച്ചയായ ജീവിതത്തിൽ യുദ്ധവും സമാധാനവും ഒരുമിച്ച് മുന്നേറിയ സിനിമകൾ ലോകം മുഴുവൻ കീഴടക്കി. ഒരുപക്ഷെ, അമേരിക്ക ലോകത്തിൻ്റെ അധികാരമായി മാറിയതിൽ ഹോളിവുഡിന് നല്ല പങ്കുണ്ട്. അമേരിക്കയിലേക്ക് കുടി യേറിയ ജൂതവ്യാപാരി വിൽഹെയ്‌സ് രൂപംകൊടുത്ത സിനിമ സ്റ്റുഡിയോകൾ ലോകം ഒന്നാകെ കീഴടക്കുന്നതിൽ അമേരിക്കയെ സഹായിച്ചു. ഡേവിഡ് ഗ്രിഫിത്ത്, ചാർലി ചാപ്ലിൻ മുതൽ സ്റ്റീവൻ സോഡർബർഗും സ്‌പിൽബർഗുംവരെ നിറഞ്ഞുനിൽക്കുന്ന ഹോളി വുഡിന്റെ ഇതിഹാസം നവീനമായ അനുഭൂതി പകരുന്നു.