GANGA
Description
പുണ്യപാപങ്ങളുടെ ചുമടിറക്കി വെക്കാനുള്ള ഇടമായിരുന്നു മലയാളിക്ക് എക്കാലത്തും ഗംഗാനദീതീരങ്ങൾ കാശിയുടേയും മറ്റും പശ്ചാത്തലത്തിൽ ധാരാളം സാഹിത്യകൃതികൾ ഉണ്ടായിട്ടുണ്ട്. യാത്രാ വിവരണങ്ങളും കഥകളും നോവലുകളും അക്കൂട്ടത്തിലേക്ക് മികച്ച ഒരു നോവൽ കൂടി വരുന്നു. ശ്രീലതയുടെ ഗംഗ. നാടും ആത്മീയ തീർത്ഥാടനവും മനുഷ്യൻ്റെ ആത്മപ്രതിസന്ധികളും ഒത്തുചേരുന്ന ഒരു നോവലാണിത്. തെളിഞ്ഞ മലയാളത്തിൽ എഴുതാനുള്ള ശ്രീ ലതയുടെ കഴിവ് മണൽമൊഴിയിലും മറ്റും നമ്മൾ കണ്ടതാണ്. ഈ നോവൽ വായനക്കാർ സന്തോഷത്തോടെ സ്വീകരിക്കും എന്നുറപ്പുണ്ട്. അശോകൻ ചരുവിൽ.