FIFTY THREE (53)
Description
അൻപത്തിമൂന്നാം വയസ്സിൽ നിർബന്ധിത മരണം ജനങ്ങൾക്കുമേൽ വിധിക്കുന്നൊരു ഭരണകൂടസംവിധാനത്തിൽ ജീവിക്കുന്ന മനുഷ്യസമൂഹ ത്തിന്റെ കഥ. മരണഭീതി നിറഞ്ഞുനില്ക്കുന്നൊരു ഭീകരാന്തരീക്ഷത്തിൽ ജീവിക്കുന്ന സമൂഹം അതിൽ നിന്നുള്ള മോചനത്തിനായി നടത്തുന്ന വിപ്ലവാത്മകമായ മുന്നേറ്റങ്ങളെ രേഖപ്പെടുത്തുന്ന (53). ജൈവികതയെ നിയന്ത്രിത പരിസരത്തിൽ പ്രതിഷ്‌ഠിക്കുന്നതിന്റെ സങ്കീർണ്ണ രാഷ്ട്രീയവും അപമാനവികതയും അവതരിപ്പിക്കുവാനുള്ള ശ്രമംകൂടിയാണ്. അധികാരം ആരിലെത്തിയാലും അതിന് ഒരേ രൂപമാണെന്നുകൂടി (53) പറഞ്ഞുവയ്ക്കുന്നു