ENNU SWANTHAM
Description
പ്രണയം എല്ലാവർക്കും എല്ലായ്‌പ്പോഴും മഞ്ഞിൻ്റെ തണുപ്പ് മാത്രമല്ല. സ്നേഹരാഹിത്യത്തിൻ്റെ തീപൊള്ളലുകളേറ്റ് മിക്കപ്പോഴും മനുഷ്യർ പ്രണയങ്ങൾക്കുള്ളിൽ തന്നെ വെന്തുമരിക്കുന്നു. ആത്മാവിൽ പ്രണ യത്തിൻ്റെ ഓർമ്മപോലും ബാക്കിയാക്കാത്ത വിധം ഇന്നും തിരികെ സ്നേഹം കിട്ടാതെ ഹൃദയമുടഞ്ഞു ജീവിക്കുന്ന എത്ര സ്ത്രീകൾ.. ഒരിക്കൽ സ്നേഹിച്ച മനുഷ്യനായത് കൊണ്ട് മാത്രം പങ്കാളിക്ക് ഒപ്പം ജീവനുള്ള യന്ത്രം കണക്കെ ജീവിക്കുന്നവർ. ഇറങ്ങിപോകലുകൾക്ക് ധൈര്യമില്ലാത്ത ജീവിതങ്ങൾ.. അവരിലൊരുവളുടെ കഥയാണിത്. മധുരിക്കുന്ന പ്രണയകാല ത്തിന്റെയും നീറുന്ന വിവാഹജീവിതത്തിൻ്റെയും തീ പൊള്ളലുകളിൽ അവസാനിച്ചു പോകാത്ത അവളുടെ പ്രണയ യാത്രയാണിത്. അവളുടെ അവസാനിക്കാത്ത പ്രണയകഥയുടെ ജാലകമാണ് 'എന്ന് സ്വന്തം' നിങ്ങൾക്കായി തുറന്നിടുന്നത്..