DA VINCI CODE,MALAYALAM
Description
പാരീസിൽ പ്രഭാഷണത്തിനെത്തിയ ഹാർവാർഡ് ചിഹ്നശാസ്ത്രജ്ഞൻ റോബർട്ട് ലാങ്ഡണ് രാത്രി യിൽ അടിയന്തരമായൊരു ഫോൺസന്ദേശം ലഭി ക്കുന്നു. ലൂവ്റ് മ്യൂസിയത്തിൻ്റെ ക്യുറേറ്റർ ഴാക് സൊനീയർ കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനു ള്ളിൽ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കു എന്നൊരു സന്ദേശം പൊലീസ് കാണുന്നു- ഒരു കോഡ് ലിയനാർഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങളി ലേക്കാണ് അത് ലാങ്‌ഡണെ നയിച്ചത്. വിശദാംശ ങ്ങൾ തേടിയുള്ള അന്വേഷണത്തിൽ സോഫി നെവെ എന്ന ഫ്രഞ്ച് ക്രിപ്റ്റോളജിസ്റ്റും ലാങ്‌ഡ ണൊപ്പമുണ്ട്. ഡാ വിഞ്ചിയുടെ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സൂചനകൾ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യ സംഘത്തിൽ അംഗമായിരുന്നു ഴാ സൊനീയ റെന്ന് അവർക്കു വെളിപ്പെടുന്നു. വിക്‌ടർ യൂഗോ. സർ ഐസക്‌ന്യൂട്ടൻ. ബോട്ടിസെല്ലി തുടങ്ങിയ വർക്കു ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാൻ സൊനീയർ തൻ്റെ ജീവിതം ബലികൊടുക്കുകയായിരുന്നു നിശ്ചിത സമയ ത്തിനുള്ളിൽ ലാങ്‌ഡണും സോഫിയും കോഡിൻ്റെ ചുരുളഴിക്കണം. അല്ലെങ്കിൽ പ്രയറിയുടെ രഹസ്യം - വിസ്‌മയാവഹമായ ചരിത്രസത്യം - എന്നെന്നേ ക്കുമായി നഷ്‌ടപ്പെടും... അവിസ്‌മരണീയ വായ നാനുഭവം നൽകുന്ന അസാധാരണ നോവൽ