CODE SAROVAR
Description
നാല് യുവാക്കൾ ഒരേദിവസം രാത്രിയിൽ തങ്ങളുടെ മുറികളിൽ വച്ച് ഫോറൻസിക് ഡിപ്പാർട്ട്മെന്റ്റിനുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ മരണത്തിന് കീഴടങ്ങുന്നു. യുവാക്കൾക്ക് എന്താണ് സംഭവിച്ചിരിക്കുക? ആത്മഹത്യയാണോ? അതോ കൊലപാതകമോ? ആത്മഹത്യകളെങ്കിൽ പരസ്‌പരം യാതൊരു ബന്ധവുമില്ലാത്ത നാലുപേർ എന്തിന് ഒരേ ദിവസം ഒരേ വിഷം കഴിച്ച് ആത്മഹത്യ ചെയ്യണം? ഫോറെൻസിക് ഡിപ്പാർട്ടുമെൻ്റിന് പോലും തിരിച്ചറിയാൻ സാധിക്കാത്ത വിഷം സാധാരണക്കാരായ ചെറുപ്പക്കാർക്ക് എങ്ങനെ ലഭ്യമായി? കൊലപാതകങ്ങളാണെങ്കിൽ അതിനു പിന്നിലെ കാരണമെന്ത്? യുവാക്കളുടെ ശരീരത്തിൽ എങ്ങനെ ആ വിഷമെത്തി? ഇങ്ങനെ നാല് മരണങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒട്ടനവധി ചോദ്യങ്ങൾ. അതിൻ്റെ ഉത്തരങ്ങൾ തേടിയുള്ള കുറ്റാന്വേഷകരുടെ അനുമാനങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും കുരുക്കഴിയുന്ന നോവൽ.