CHAVUBALI
Description
ആദ്യന്തം സസ്പെൻസ് നിറഞ്ഞ ഈ നോവലിൽ ഓരോ അധ്യായത്തിലും സർപ്പവേട്ടയിലെന്നോളമു ള്ള ഒരു പ്രതികാരം ദൃശ്യമാണ്. പക പൂണ്ടവരാണ് ഓരോ കഥാപാത്രങ്ങളും. ചോരയുടെ ഗന്ധത്തിലും രുചിക്കും നാവു നൊട്ടിനുണയുന്നവർ. അവരുടെ ജീവിതം, അവരുടെ കാര്യങ്ങളും കാരണങ്ങളും പ്രതികാരത്തിനുള്ള ചോദനകളാണ്. ഇവ ഒരു രീതി യിൽ അല്ലെങ്കിൽ പലരീതിയിൽ ഒന്നായിത്തീരുന്നു. പല കാരണങ്ങളാൽ എന്നാൽ സമാനതകളുള്ള കാര ണങ്ങളാൽ ഒരേ പ്രതികാരത്തിന് സമാന്തരപാത യിൽ സഞ്ചരിക്കുന്ന ഒന്നുരണ്ടു പേരിലൂടെയാണ് കഥ വളരുന്നത്. വ്യത്യസ്‌തമായ പ്രമേയമാണ് ആണ്. ലളിതമായ സര ളമായ ഭാഷയാണ്. പ്രതികാരത്തിൻ്റെ ചൂടും വന്യ തയും ഓരോ വാക്കുകളിലും അടയാളപ്പെട്ടു കിട ക്കുന്നുണ്ട്. ഇന്ദു മേനോൻ