ARUM PARAYATHA PRANAYAKATHA
Description
പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. 'ഭൂമിയുടെ പൊക്കിളി'ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്‌ടും പോലെയുള്ള പ്രാകൃതവഴക്കങ്ങൾക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കിൽ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനൽത്തരികളിൽ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉൾപ്പുളകത്തിൻ്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.