ARIVU MURIVU
Description
പ്രണയവും ജന്മാന്തരബന്ധങ്ങളും വിശ്വാസങ്ങളും സ്വപ്‌നദർശനങ്ങളും ഇഴചേർന്ന നോവലാണ് അറിവ് മുറിവ്. മാന്ത്രികക്കളം ദിശാസൂചി നീട്ടുന്ന നിധിതേടലിന്റെ സംഭ്രമ ജനകമായ കൗതുകം മനുഷ്യബന്ധങ്ങളുടെയും ജ്ഞാനനോവുകളുടെയും ആഴ ങ്ങളിലേക്കാണ് നയിക്കുന്നത്. ബലോട്ടിങ്കര ഗ്രാമവും അവിടുത്തെ നിഷ്‌കളങ്കമനു ഷ്യരും ലഹരിയും രക്തം മരവിച്ചുപോകുന്ന ക്രൂരതകളും പ്രതീക്ഷയുടെ തളിർപ്പൊ ടിപ്പുകളും വേറിട്ടൊരു വായന സമ്മാനിക്കുന്നു. മന്ത്രപ്പട്ടിൽ പൊതിഞ്ഞ ജന്മരഹസ്യ ങ്ങളുടെയും ഗ്രാമവിശുദ്ധിയുടെയും ഹൃദയബന്ധങ്ങളുടെയും കൗമാരകാമനകളു ടെയും കഥ പറയുന്ന നോവൽ.