APARAAJITHAN
Description
പഥേർ പാഞ്ചാലിയുടെ തുടർച്ചയാണ് അപരാജിതൻ. അപുവിൻ്റെ സ്‌കൂൾ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. നഗരവാസത്തിന്നിടയിൽ ദാരിദ്ര്യത്തോടൊപ്പം മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളോടും പരുക്കൻ യാഥാർത്ഥ്യങ്ങളോടും അവനു മല്ലിടേണ്ടി വരുന്നു. ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള ആരോഗ്യകരമായ ദർശനമാണ് പഥേർപാഞ്ചാലി നല്കുന്നതെങ്കിൽ അപരാജിതനിൽ ഈ ദർശനം കുറേക്കൂടി കരുത്തും കാന്തിയുമാർജ്ജിക്കുന്നു. ഇന്ത്യൻ ഭാഷകൾക്കു പുറമെ നിരവധി യൂറോപ്യൻ ഭാഷകളിൽ ബിഭൂതിഭൂഷന്റെ നോവലുകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സർവ്വകലാശാലകളിലും ഈ നോവലുകൾ പഠിപ്പിച്ചുവരുന്നു