ANTI-KARMA
Description
"ആരോടും തുല്യനീതി പുലർത്താതെ ചരിത്രം എന്നും ഏറിയും കുറഞ്ഞുമിരിക്കും." പുരാവസ്തുഖനനത്തിനായി കന്യാകുമാരിയിൽ മാളവികയുടെ നാടായ തിരുവിതാംകോടെത്തുന്ന ആകാശിനെ കാലം തിരുവല്ലയ് കടുത്ത് സ്വന്തം നാടായ നാക്കടയിലെ നെൽസിന്ധ്യ എന്ന മണ്മറഞ്ഞ തുറമുഖത്തിലേക്കെത്തിക്കുന്നു. ചെറിയ നാടുകൾക്കും ചരിത്രമുണ്ട്. തുരന്നെടുത്താൽ നീണ്ട ചരിത്രമുള്ള പ്രദേശങ്ങളെപ്പോലും കടപുഴക്കിയേക്കാം. ഭൂപടങ്ങൾ പോലും മാറ്റപ്പെട്ടേക്കാം. അവ ചിലപ്പോൾ ചരിത്രം പിറന്നയിടമായും ലോകം തിരഞ്ഞുവന്ന ഇടമായും മാറിയേക്കാം. സംരക്ഷകർ ഇല്ലാത്തതുകൊണ്ട് മാത്രം ഓർമ്മയിൽ അവശേഷിക്കാതെപോയ ശേഷിപ്പുകളാവാം. കർമ്മയെ വെല്ലുവിളിച്ച് ചരിത്രത്തിനുമേൽ സയൻസിന്റെ ആൻ്റികർമ്മയെ പ്രതിഷ്‌ഠി ക്കുന്ന നോവൽ.