AANAPPAKA
Description
പെരുമയുള്ള ഒരു ആനക്കൊട്ടയിൽ കഴിഞ്ഞുകൂടുന്ന മനുഷ്യരും ആനകളും തമ്മിലുള്ള വൈകാരിക ബന്ധത്തിൻ്റെ കഥ. മനുഷ്യനും മനുഷ്യനും തമ്മിലുടലെടുക്കുന്ന പകയും സ്നേഹവും അവർക്കിടയിൽ മാറാരോഗം പോലെ പടർന്നുകയറുന്ന വൈകാരികമൂർച്ഛയും ആനപ്പക പോലെ നീറിനീറി പുകയുന്ന വൈരാഗ്യവും ഉരൽപ്പുര എന്ന തൊഴിലിടത്തിലെ സ്ത്രീകളുടെ ജീവിതവും ആവിഷ്കരിക്കുന്ന മഹാഖ്യാനം. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടിൽ വ്യാധിയായി പടർന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാൽക്കണ്ണാടി കൂടിയാണ് ഈ രചന. പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെയും ദേശത്തിന്റെയും ഹൃദയസ്പർശിയായ കഥ പറയുന്ന നോവൽ.