AALAMNOOR
Description
ഒരു നോവലും അതിൻ്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാൻ കഴിയുന്നുണ്ട് ഇതിൻ്റെ രചയിതാവിന്. ഖവാലികളുടെയും തുമ്രികളുടെയും സൂഫിഗീതത്തിൻ്റെയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യൻ വാസ്‌തുശില്‌പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിൻകാഴ്‌ചയായി പുലരുന്ന, വ്യത്യസ്‌തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്. ഓർമ്മകളും സ്വപ്നവും ഊടും പാവുമായി നെയ്‌ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.