The Five People You Meet In Heaven,Malayalam
Description
"എല്ലാ ഒടുക്കങ്ങളും തുടക്കങ്ങൾ കൂടിയാണ്. ആ സമയത്ത് നമ്മൾ അറിയുന്നില്ലെന്ന് മാത്രം." എഡ്ഡി, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു പഴയ യോദ്ധാവ്, തന്റെ എൺപത്തിമൂന്നാം ജന്മദിനത്തിൽ, ഒരു അമ്യൂസ്മെന്റ് പാർക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചു പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ ദാരുണമായ അപകടത്തിൽ മരിക്കുന്നു. അവസാന നിശ്വാസത്തോടൊപ്പം അയാൾ തന്റെ കൈകളിൽ രണ്ട് ചെറിയ കൈകളുടെ സ്പർശനം അറിയുന്നു... തുടർന്ന് ശൂന്യത മാത്രം. പിന്നെ മരണാനന്തര ജീവിതത്തിലേക്ക് അയാൾ ഉണരുന്നു. സ്വർഗ്ഗം ഒരു സമൃദ്ധമായ ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൗമിക ജീവിതം അതിലുണ്ടായിരുന്ന അഞ്ച് ആളുകൾ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു. ഈ ആളുകൾ നമുക്ക് പ്രിയപ്പെട്ടവരോ തീർത്തും അപരിചിതരോ ആയിരിക്കാം. എങ്കിലും അവരോരോരുത്തരും നമ്മുടെ ജീവിതപാത എന്നെന്നേക്കുമായി മാറ്റിമറിച്ചവരാണ്. “ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം." ന്യൂ യോർക്ക് ടൈംസ് "അത്ഭുതകരമായ പുസ്തകം... ആസ്വദിക്കാനും ചിന്തിക്കാനും." ഐറിഷ് എക്‌സാമിനർ "ശക്തമായ പുസ്തകം... എഡ്ഡി എന്ന തൻ്റെ കഥാപാത്രത്തെപ്പോലെ മിച്ച് ആൽബമും താൻ പോലും അറിയാത്ത ഒരുപാട് ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്." "ഈ പുസ്തകം ആത്മാവിനുള്ള സമ്മാനമാണ്." ആമി ടാൻ