PARAYIPETTAPANDHIRUKULAM
Description
"എന്റെയൊക്കെ ഇളംപ്രായത്തിൽ മുത്തശ്ശിമാരിൽനിന്നും മറ്റുമായി കേട്ട ഏതാനും കഥകളുടെ ഓർമയിൽ, പച്ചച്ചുനിൽക്കയതേ പന്തിരുകുലത്തിൻ്റെ പൈതൃകം.... കഥപറയുന്ന മുത്തശ്ശിമാരും അതിന് കാതുകൊടുക്കുന്ന കുട്ടിത്തവും മിക്കവാറും കുറ്റിയറ്റുകഴിഞ്ഞില്ലേ. അപ്പോൾപ്പിന്നെ നശിക്കരുതാത്ത ഈ പൈതൃകം നാളത്തെ തലമുറയിലേക്ക് എങ്ങനെ പകരും? സാംസ്‌കാരികമായ ഇത്തരമൊരു ആധിക്ക് ശമനംനൽകുന്നു എന്നതതേ ഈ മഹാഗ്രന്ഥത്തിൻ്റെ സവിശേഷത. കേട്ടുകേൾ വികളെ ചിലപ്പോൾ അഭ്യൂഹങ്ങൾകൊണ്ടു നികത്തി, വിളക്കി, കനത്ത ശേവധി യാണ് ശ്രീദേവി കാഴ്‌ചവയ്ക്കുന്നത്..." അവതാരികയിൽ പ്രൊഫ. കെ.പി. ശങ്കരൻ പറയിപെറ്റ പന്തിരുകുലത്തിന്റെ കുടുംബപുരാണം മലയാളി ഹൃദയങ്ങളിൽ വാമൊ ഴിയിലൂടെയും വരമൊഴിയിലൂടെയും പതിഞ്ഞുകിടക്കുന്ന ഒന്നാണ്. ബ്രാഹ്മണനായ വരരുചിക്കും പത്നിയായ പറയിക്കും അവരുടെ ദേശാന്തരഗമനങ്ങളിൽ പിറന്ന, 'വായുള്ള പിള്ള' ആയതിനാൽ ഉപേക്ഷിക്കപ്പെട്ട മക്കൾ - അഗ്നിഹോത്രി മുതൽ പാക്കനാർ വരെ ആ സഹോദരങ്ങളുടെ ജീവിതപ്പാതകളിലേക്കാണ്. 11 ഖണ്ഡ ങ്ങളിലൂടെ ഈ പുസ്‌തകം ചുവടുവയ്ക്കുന്നത്.