INDIAN BHARANAGHATANA
Description
ഇന്ത്യൻ ഭരണഘടന കേവലം ഭരണനിർവഹണത്തിനുതകുന്ന ആധികാരികരേഖ മാത്രമല്ല; ഈ രാജ്യത്തിന്റെ ചരിത്രത്തിൽ കാലുറപ്പിച്ച് വർത്തമാനരാഷ്ട്രീയജീവിതത്തെയും ഒരു സമൂഹം എന്ന നിലയിൽ ജനതയുടെ ഭാവിയെയും രൂപപ്പെടുത്തുന്ന മഹാഗ്രന്ഥമാണ്. നിരന്തരം പുതുക്കിയും തിരുത്തിയും ഈ രാഷ്ട്രത്തിൻ്റെ ഭാഗധേയം നിർണയിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആഴങ്ങളെ ആവിഷ്കരിക്കുന്ന ഗ്രന്ഥമാണ് ഡോ. എം. വി. പൈലി രചിച്ച ഇന്ത്യൻ ഭരണഘടന. ഭരണഘടനാസാക്ഷരത എന്ന വിശാലലക്ഷ്യം സാക്ഷാൽക്കരിക്കുന്ന ഉജ്ജ്വലമായ ഇന്ത്യൻ ഭരണഘടനാവായനയാണ് ഈ ഗ്രന്ഥം