Science Literary Criticism & Study

Early Indians: The Story Of Our Ancestors And Where We Came From - Malayalam

By: Tony Joseph
(0.0) 0 Review
₹499.00₹449.00

Description

'അനാദികാലം' മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാ ണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ അനാദികാലം' അത്ര പുരാതനമല്ലെന്നാ ണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിൻ്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാ ണ് - ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു - ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിത കശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തി ൻറെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖക രവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്.

Top Authors

Product Details

  • Title

    Early Indians: The Story Of Our Ancestors And Where We Came From - Malayalam

  • Author

    Tony Joseph

  • SKU

    BK7510645801

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2020-01-24

  • Additional Information

    ഈ ദശകത്തിലെ ഏറ്റവും മികച്ച നോൺ-ഫിക്ഷൻ പുസ്തകങ്ങളിലൊന്ന് - ദ ഹിന്ദു 2019ലെ ശക്തി ഭട്ട് ഫസ്റ്റ് ബുക്ക് പ്രൈസ് അവാർഡ്, ആട്ട ഗലാട്ട ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ പുസ്തകം.