CINEMAKALANAVADHI
Description
"ബൗദ്ധികമായ ഉടമസ്ഥത എന്നൊന്നില്ല, ബൗദ്ധികമായ ഉത്തരവാദിത്വം മാത്രമാണുള്ളത് "എന്ന് ഗൊദാർദിനെ ഉദ്ധരിച്ചുകൊണ്ട് ഡോൺ ജോർജ്ജ് ഈ ലേഖനങ്ങളിലൊരിടത്ത് എഴുതുന്നുണ്ട്. ഈ പുസ്‌തകത്തിലൂടെ ഡോൺ ജോർജ്ജ് ചെയ്യുന്നതും അതുതന്നെയാണ്. ബൗദ്ധികമായ ഉത്തരവാദിത്വത്തോടെ, സമകാലിക ലോകസിനിമയിലെ പുതിയ പ്രവണതകളെ അദ്ദേഹം ആഴത്തിൽ വിശകലനം ചെയ്യുന്നു. ഫെർണാൻഡോ പെസോവ മുതൽ ജോസഫ് ബ്രോഡ്‌സ്‌കി വരെ, സ്‌റ്റൈൽമന്നൻമാർ മുതൽ ഡിജിറ്റൽ സിനിമയുടെ സാധ്യതകൾ വരെ ഇവിടെ ചർച്ചചെയ്യപ്പെടുന്നു. തന്റെ ചിന്തകളെയും കാഴ്‌ചകളെയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ജാഗരൂകനായ ഒരു ചലച്ചിത്രനിരൂപകനെയാണ് ഈ സമാഹാരത്തിലൂടെ അവതരിപ്പിക്കുന്നത്