BHARATHEEYA MANASSASTHRAM
Description
മനസ്സിന്റെ വ്യാപാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തിന് 'സൈക്കോളജി' എന്നു പേരിട്ടത് പാശ്ചാത്യരാണ്. പക്ഷേ, ഇതിനും നൂറ്റാണ്ടുകൾക്കുമുമ്പേ ഭാരതീയ ഋഷിമാർ മനസ്സിനെ പഠിക്കുകയും ബോധത്തെ സമഗ്രമായി നവീകരിച്ച് പുതിയ മനുഷ്യനെ സൃഷ്ടിക്കുന്ന മനോവിശ്ലേഷണ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്‌തു. സൈക്കോളജി എന്ന വാക്കിൽ ഒതുക്കിനിർത്താവുന്നതല്ല അവരുടെ മനോവിജ്ഞാനീയം. 'ബോധശാസ്ത്രം' എന്ന പേരായിരിക്കും അതിനു കൂടുതൽ ഉചിതം. ഈ വിദ്യയെത്തന്നെയാണ് 'ആത്മവിദ്യ' എന്ന് നൂറ്റാണ്ടുകളായി ഭാരതീയർ വിളിച്ചത്. ഭാരതീയന് ആത്മവിദ്യയും ബോധശാസ്ത്രവും രണ്ടല്ല. മനുഷ്യൻ്റെ എല്ലാ വൈജ്ഞാനികപ്രവർത്തനങ്ങളുടെയും അധിഷ്‌ഠാനവിദ്യയാണ് ഇത്. ആ പ്രാചീന ജ്ഞാനപദ്ധതിയെ ക്കുറിച്ചുള്ള സമഗ്രപഠനമാണ് ഇത്.