KUTTANADAN JEEVITHAM
Description
ഒരു കലർപ്പും ചേർന്നിട്ടില്ല എന്നത് തന്നെയാണ് ഈ പുസ്‌തകത്തെ ഇതരപുസ്തകങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നത്. ഒരു പുസ്തകം വായിക്കുന്നു എന്ന തോന്നലല്ല മറിച്ച് ഏറ്റവും പ്രിയപ്പെട്ട ചിലരുമായി വർത്തമാനം പറയുന്നതുപോലെയുള്ള ഹൃദയഐക്യമാണ് നമുക്ക് തോന്നുക. വേണമെങ്കിൽ ഭാഷയുടെ റെഡിമെയ്‌ഡ് വസ്ത്രങ്ങൾ ഉടുപ്പിച്ച് കുട്ടനാട്ടുകാരുടെ ജീവിതത്തെ കെട്ടുകാഴ്‌ചപോലെ നമുക്ക് 'കാട്ടിത്തരാമായിരുന്നു ഫാ. ഡോ. സാംജിക്ക്. എന്നാൽ അദ്ദേഹം ഉദ്യമിച്ചത് കുട്ടനാടിനെ അതിൻ്റെ തനിമയിൽ അത്തർപൂശാത്ത വേർപ്പ് മണത്തോടെ ചേറും ചെളിയും നിറഞ്ഞ ജൈവീകതയുള്ള സംസാരഭാഷയിൽ നമ്മെ അനുഭവിപ്പിക്കുക എന്നതാണ്. കുട്ടനാടിന്റെ സമ്പന്നമായ രാഷ്ട്രീയഭൂമിശാസ്ത്ര അവസ്ഥകൾക്ക് നേരെ പിടിച്ച കണ്ണാടിയായി ഈ പുസ്‌തകം മാറുന്നു. ഈ പുസ്‌തകം സാധിതമാ ക്കുന്നതിനു പിന്നിലെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ പേരിൽ ഫാ. ഡോ. സാംജിയോട് നമ്മൾ കടപ്പെട്ടിരിക്കുന്നു.