How To Enjoy Your Life And Your Job,Malayalam.
Description
ഡേൽ കാർണഗിയുടെ പരിശീലനത്തിൽ പങ്കുകൊള്ളുന്നതോടെ ഓരോ വ്യക്തിയിലും കരുത്താർന്ന വഴിത്തിരിവുകൾ ഉണ്ടാകുന്നു. ഓരോരുത്തരുടെയും കഴിവുകൾ പുറത്തുകൊണ്ടുവരികയും ജീവിത ത്തിലും ജോലിയിലും എങ്ങനെയെല്ലാം വിനയം കണ്ടെത്താമെന്നും മാതൃകയാകാമെന്നും പറയുന്ന പുസ്‌തകം. 1. ആത്മാർത്ഥമായി അന്യരെ പരിഗണിക്കാൻ ശീലിക്കൂ. 2. അനാവശ്യ സംഘർഷങ്ങൾ മറക്കു. ജീവിത ദൗത്യങ്ങൾക്കായുള്ള ഊർജ്ജം സംഭരിക്കാം. 3. നാം പരിചയപ്പെടുന്നവരെ നമുക്ക് അനുകൂലമാക്കും വിധം പെരുമാറൂ. 4. നിത്യകർമ്മത്തെ ആവേശോജ്ജ്വലമായ അവസരങ്ങളാക്കി മാറ്റൂ. 5. ശത്രുതയുണർത്തുന്ന തീപ്പൊരികളെ തത്ക്ഷണം തിരിച്ചറിയൂ-സൗഹൃദം വളർത്താം . 6. വിമർശനങ്ങളെ പോലും പുഞ്ചിരിയോടെ സ്വീകരിക്കൂ-നമ്മെക്കൊണ്ടാവുന്നത് നാം ചെയ്തു! ഉള്ളിൽ ഉറങ്ങിപ്പോയ അപാരശേഷികളെ ഉണർത്തി, നിത്യജീവിതത്തെ അനന്ദകരവും ഉല്ലാസകരവുമാക്കുവാൻ സഹായിക്കുന്ന ഡേൽകാർണഗിയുടെ മറ്റൊരു അപൂർവ്വ ഗ്രന്ഥം.