Danthasimhasanam
Description
അറബ്-ജൂത -ചൈനീസ് വ്യാപാരികളും നിപുണരായ സാമൂതിരിമാരും ഉൾപ്പെടുന്ന ഒരു സമൂഹം ചിതറിത്തെറിക്കുകയും രക്തച്ചൊരിച്ചിലിൻ്റെയും അരാജകത്വ ത്തിൻ്റെയും ഒരു യുഗത്തിന് തുടക്കമാവു കയും ചെയ്‌തതിൽനിന്നും ഉദയം ചെയ്ത മാർത്താണ്ഡവർമ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവിതാംകൂർ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിൽ അരങ്ങേറിയ നാടകീയ കലഹങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ സാക്ഷ്യംവഹിച്ചു. ചരിത്ര ത്തിന്റെ വിസ്മൃതിയിൽ മറഞ്ഞ തിരുവിതാം കൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂർ രാജവംശ ത്തിന്റെ ചരിത്രവും അധികാര വടംവലികളും രണ്ടു സഹോദരിമാർക്കിടയിലെ മാത്സര്യങ്ങളും മനു എസ്. പിള്ള ദന്തസിംഹാസനത്തിലൂടെ അവതരിപ്പിക്കുന്നു.